ഹസാരെ അവശന്‍; ഗ്ലൂക്കോസ് സ്വീകരിക്കാന്‍ തയ്യാറല്ല

അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സ്വീകരിക്കാന്‍ ഹസാരെ വിസമ്മതിച്ചുവെന്ന് അദ്ദേഹത്തിന്റെ അനുയായി മനീഷ് ശിശോദിയ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ഭാരം 200 ഗ്രാം കുറഞ്ഞിട്ടുണ്ട്. 16 ന് നിരാഹാരം ആരംഭിക്കുമ്പോള്‍ 72 കിലോയായിരുന്നു അദ്ദേഹത്തിന്റെ തൂക്കം. ഇപ്പോള്‍ അത് 66.2 കിലോയായി കുറഞ്ഞു. ര്ക്തസമ്മര്‍ദ്ദവും ഉയര്‍ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ചികിത്സയോട് സഹകരിക്കാന്‍ ഹസാരെ തയ്യാറാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ നരേഷ് ത്രിഹാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കൊപ്പം കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഹസാരെയുടെ മറുപടി.
ഇതിനിടെ ഹസാരെ ചികിസ്തയ്ക്കു തയ്യാറാകണമെന്നും ഡ്രിപ്പ് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications