മുല്ലപ്പെരിയാര്‍; തമിഴ്‌നാടിന്റെ ആവശ്യം തള്ളി

സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഫിബ്രുവരി 29 വരെ കോടതി നീട്ടിനല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 31 വരെയായിരുന്നു നേരത്തെ സമയപരിധി അനുവദിച്ചിരുന്നത്.
കേസില്‍ സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കണമെന്ന ഉന്നതാധികാരസമിതിയുടെ നിര്‍ദേശം പാലിച്ചില്ലെന്ന് കാണിച്ച് കേന്ദ്ര ജലവിഭവ വകുപ്പിനെയും കോടതി വിമര്‍ശിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തിലുള്ള തീരുമാനം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അണക്കെട്ടിലെ വിള്ളലുകളിലും മറ്റും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് അപേക്ഷ നല്‍കിയിരുന്നത്. പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും തമിഴ്‌നാട് നല്‍കിയിരുന്നു. ഇതും കോടതി പരിഗണിച്ചില്ല.












Click it and Unblock the Notifications