മന്‍മോഹനെ സാക്ഷിയാക്കണമെന്ന് രാജ

ധനമന്ത്രി പി. ചിദംബരം, ടെലികോം മന്ത്രി കിപില്‍ സിബല്‍ എന്നിവരേയും സാക്ഷികളായി പരിഗണിച്ച് കോടതിയില്‍ വിളിച്ചുവരുത്തണമെന്നും കേസ് പരിഗണിക്കുന്ന ദില്ലി പ്രത്യേക കോടതിയില്‍ രാജ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യാതെ അനുവദിച്ചതില്‍ നഷ്ടം ഉണ്ടായിട്ടില്ലായെന്നതിന് ഇവര്‍ സാക്ഷികളാണെന്നും രാജ കോടതിയില്‍ വാദിച്ചു.
സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് ഇവരെ വിസ്തരിക്കുന്നതിലൂടെ തെളിയിക്കപ്പെടുമെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ.പി.സെയ്‌നിയ്ക്കു മുന്‍പാകെ രാജയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ വാദിച്ചു.
കേസുമായി ബന്ധപ്പെട്ടു സിബിഐയുടെ പക്കലുളള ചില രേഖകള്‍ വിട്ടുകിട്ടാന്‍ രാജ ഹര്‍ജി സമര്‍പ്പിക്കുമെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.
സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് മന്‍മോഹന്‍സിങും അന്നത്തെ ധനമന്ത്രി പി. ചിദംബരവും അറിഞ്ഞുകൊണ്ടാണെന്ന് ഡിഎംകെ എം.പി കനിമൊഴി ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications