Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ ശരിയ്ക്കുമൊരു ഹീറോ: രജനികാന്ത്

Rajinikanth
ചെന്നൈ: അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രംഗത്ത്. അഴിമതി ഒരു രോഗമാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അത് വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണെന്നും രജനികാന്ത് പറഞ്ഞു.

അഴിമതിവിരുദ്ധ പോരാട്ടത്തിനുള്ള രക്തരഹിത വിപ്ലവത്തിന് സര്‍വവിധ പിന്തുണയും നല്‍കുന്ന എല്ലാ ഇന്ത്യക്കാരെയും രജനീകാന്ത് അഭിനന്ദിച്ചു. സത്യാഗ്രഹം പിറവിയെടുത്ത രാജ്യമായ ഇന്ത്യയില്‍മാത്രമേ ഇത്തരംഒരു സമാധാനപരമായ പ്രസ്ഥാനത്തിന് സാധ്യമാകൂ. ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു- രജനീകാന്ത് പറഞ്ഞു.

'അഴിമതി മാരകമായ രോഗമാണ്. ഈ രോഗത്തെ ഇന്ത്യന്‍ സമൂഹത്തില്‍നിന്നും നീക്കംചെയ്യണം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ നയിക്കാന്‍ അണ്ണാ ഹസാരെയെപ്പോലെ കഴിവും ആത്മാര്‍പ്പണവുമുള്ള ഒരു നേതാവിനെ നമുക്ക് ലഭിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

പാര്‍ലമെന്റില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്ന അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധപ്രസ്ഥാനത്തിന് എന്റെ മനസ്സുനിറഞ്ഞ എല്ലാവിധ പിന്തുണയുമുണ്ടാകും' ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ചെന്നൈയില്‍ നടത്തിവരുന്ന നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുറത്തുവിട്ട പ്രസ്താവനയില്‍ രജനീകാന്ത് അറിയിച്ചു. രജനീകാന്തിന്റെ പിന്തുണയെ ഐ.എ.സി. സ്വാഗതംചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+