കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുന്ധതി പറഞ്ഞത് ശരിയല്ല: മേധ പട്കര്‍

  • By Lakshmi
Google Oneindia Malayalam News

Medha and Arundhati
ഭോപ്പാല്‍: ലോക്പാല്‍ ബില്ലിനായി നിരാഹാരസമരം നടത്തുന്ന അണ്ണാ ഹസാരെയെ വിമര്‍ശിച്ച എഴുത്തുകാരി അരുന്ധതി റോയിയ്‌ക്കെതിരെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ രംഗത്ത്.

തങ്ങള്‍ അരുന്ധതിയ്‌ക്കെതിരാണെന്നും മാവാവാദികളുടെ പ്രശ്‌നവും ലോക്പാല്‍ ബില്ലിന്റെ കാര്യവും ഒരിക്കലും ഒരുപോലെയാകുന്നില്ലെന്നും മേധ പറഞ്ഞു. അരുന്ധതിയുടെ ഈ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അരുന്ധതി റോയ് ഹസാരെയുടെ സമരത്തെ നിശിതമായി വിമര്‍ശിച്ചത്. സമരം ജനാധിപത്യപരമല്ലെന്ന് പറഞ്ഞ് അരുന്ധതി അണ്ണാ ഹസാരെയെ വിശുദ്ധനെന്ന് കളിയാക്കുകയും അദ്ദേഹം ആരാണെന്ന് ചോദിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് മേഥ പ്രതികരിച്ചിരിക്കുന്നത്. വലിയ അണക്കെട്ടുകള്‍ പണിത് ജനങ്ങളെ ഭവനരഹിതരാക്കുന്നതിനെതിരെ മേധ നടത്തുന്ന സമരങ്ങള്‍ക്ക് എന്നും വലിയ പിന്തുണ നല്‍കിയിട്ടുള്ള ആളാണ് അരുന്ധിതിയെന്നതും ശ്രദ്ധേയമാണ്.

ബോളിവുഡ് താരം ശബാന ആസ്മി ഹസാരെയുടെ നിരാഹാരസമരത്തെ അക്രമം എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിയുമെന്നായിരുന്നു മേധയുടെ ചോദ്യം. സത്യഗ്രഹം ഒരിക്കലും ഒരു അക്രമമല്ല. ശബാനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങലെ ഞാനെന്നും മാനിയ്ക്കുകയും പ്രശംസിക്കുകയും ചെയ്യും, പക്ഷേ ഈ പ്രയോഗത്തോട് യോജിപ്പില്ല.

ഹസാരെയുടെ സമരത്തിനെതിരായുള്ള പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ നിലപാടുകളുണ്ടാകുമെന്നും യോജിക്കുന്നവര്‍ക്ക് യോജിക്കാമെന്നും അല്ലാത്തവര്‍ക്ക് വിയോജിക്കാമെന്നുമാണ് അവര്‍ ഉത്തരം നല്‍കിയത്.

English summary
Social activist, Medha Patkar slammed Arundhati Roy's statements on the Gandhian Crusader Anna Hazare calling it baseless and unacceptable,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X