ശസ്ത്രക്രിയ: സോണിയ 30നകം തിരിച്ചെത്തും

ശസ്ത്രക്രിയയ്ക്ക് ശേഷം അവര്‍ സുഖംപ്രാപിച്ചുവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ തയാറായിട്ടില്ല. ആഗസ്റ്റ് നാലാം തീയതിയാണു സോണിയ ശസ്ത്രക്രിയക്കു വിധേയയായതെന്നാണ് സൂചനകള്‍. രോഗസ്വഭാവമോ മറ്റുകാര്യങ്ങളോ പുറത്തുവിടാന്‍ പാര്‍ട്ടി തയാറായിരുന്നില്ല.
ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ ഡോക്ടര്‍ ദത്താത്രേയുഡു നോറിയാണു ചികിത്സിക്കുന്നത്.
ഹസാരെയുടെ സമരം നേരിടുന്നതില്‍ സോണിയയുടെ അഭാവം കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ അഭിമുഖീകരിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് അധ്യക്ഷയുടെ തിരിച്ചുവരവ് കരുത്തേകുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications