പ്രണയം കലങ്ങി;കാമുകിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി

സതീഷ് സിങ്ങും അയല്‍വാസിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് സതീഷിനെ കാണുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിലക്കി.
സതീഷ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടി സതീഷുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഇതില്‍ കുപിതനായ സതീഷ് പെണ്‍കുട്ടിയുടെ ഇളയസഹോദരനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തിങ്കളാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുമ്പോഴായിരുന്നു ഇയാള്‍ തട്ടിക്കൊണ്ടു പോയത്. വാര്‍ടക് നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications