ഗോപി: ഒളിക്യാമറയ്ക്ക് റിമോര്‍ട്ട് കണ്ട്രോളും
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരേ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ കമ്മിഷന് തെളിവെടുപ്പു തുടങ്ങി.
ചൊവ്വാഴ്ച പാര്‍ട്ടി ആസ്ഥാനമായ ലെനിന് സെന്ററിലാണു വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുത്തത്. കോണ്‍ഫറന്‍സ് ഹാളില്‍ സമിതിയംഗങ്ങള്‍ പങ്കെടുത്ത സിറ്റിങില്‍ ഓഫീസ് സെക്രട്ടറിമാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും.
ഗോപിയെ കുടുക്കാനായി വച്ച ഒളികാമറ പുറമേനിന്നു റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്ത്തിപ്പിച്ചെന്നാണു വിവരം. തല്‍സമയം ഇതിന്റെ വീഡിയോ പകര്‍പ്പ് കമ്പ്യൂട്ടറില്‍ ശേഖരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ സി ഡിയാണ് പരാതിക്കൊപ്പം പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
ഒളികാമറ പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ സ്ഥാപിച്ചുവെന്നു കരുതുന്ന ഓഫീസ് സെക്രട്ടറിമാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണു സൂചന. ഓഫീസ് സെക്രട്ടറിമാരില്‍ ഒരാള്‍ ഒളികാമറ പ്രവര്ത്തിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയതായാണു വിവരം.
ആരോപണം പാര്‍ട്ടി നേതൃത്വത്തില്‍ എത്തിച്ച ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എ. ചാക്കോച്ചനും ചൊവ്വാഴ്ച സമിതി മുമ്പാകെ വിവരങ്ങള്‍ കൈമാറി.
പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്ത സാഹചര്യത്തില്‍ വിഷയം വന്‍ വിവാദത്തിനു വഴിവയ്ക്കാതെ ഒതുക്കാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നടപടി വേണമെന്ന നിലപാടാണു കേന്ദ്ര കമ്മിറ്റി അംഗമായ എം.സി. ജോസഫൈന് കൈക്കൊണ്ടത്.
ഓഗസ്റ്റില്‍ത്തന്നെ ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ 12 മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications