കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭാഗീയത വഴിതിരിച്ചുവിടാന്‍ വിഎസ് ശ്രമിച്ചു

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
കോഴഞ്ചേരി: രാജകുടുംബത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സിപിഎമ്മിലെ വിഭാഗീയത വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് വിഎസ് അത് അന്വേഷിച്ചില്ലെന്നും കുമ്മനം ചോദിച്ചു. ഇതരമതവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിച്ചിരുന്ന വിഎസ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രം പ്രതികരിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുമ്മനം ആരോപിച്ചു. ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണെന്നായിരുന്നു വിഎസ് പറഞ്ഞത്. നിധി ക്ഷേത്രത്തില്‍ സുരക്ഷിതമല്ലെന്നും അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച കഥ തനിക്കറിയാമെന്നും വിഎസ് പറഞ്ഞിരുന്നു. അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും വിഎസ് പ്രസ്താവിച്ചിരുന്നു.

തുടര്‍ന്ന് എന്‍എസ്എസ് അടക്കമുളള ഹിന്ദുസംഘടനകള്‍ വിഎസിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് സ്വര്‍ണം കടത്തുന്നുവെന്നത് തന്റെ അഭിപ്രായമല്ലെന്ന് വിഎസ് അറിയിച്ചു. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പറയുകയാണ് മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തില്‍ നിന്നും സ്വത്ത് മോഷണം പോകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വിഎസ് അറിയിച്ചു.

English summary
Kummanan Rajasekaran accused that opposition leader VS Achuthananthan's statement against travancore royal family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X