ഓണ്‍ലൈന്‍ബാങ്കിങ്ങിലൂടെ 1ലക്ഷം കവര്‍ന്നു

ഓണ്‍ലൈന്‍ പാസ് വേഡ് ഉപയോഗിച്ച് പണം വ്യാജ അക്കൗണ്ടിലേയ്ക്കു മാറ്റുകയായിരുന്നു. കമ്പനി അക്കൗണ്ടിന്റെ രണ്ട് യൂസര്‍ നെയിമുകളും പാസ് വേഡുകളും ഇതിനായി ഉപയോഗിച്ചു. ഈ അക്കൗണ്ട് ആദ്യ കാലത്ത് തുടങ്ങിയതായിതിനാല്‍ പണം കൈമാറ്റം ചെയ്ത വിവരമറിയിക്കുന്ന മൊബൈല്‍ അലേര്‍ട്ട് ഉപയോഗിച്ചിരുന്നില്ല.
ഗ്ലോറിയ ധിറനാമായ് എന്ന ആളുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്കാണ് പണം കടത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേരിലുള്ള അക്കൗണ്ടാണിത്. ആഗസ്ത് 17ന് അക്കൗണ്ടിലേയ്ക്ക് മാറ്റിയ പണം 18ന് ഉച്ചയ്ക്കു മുന്‍പ് ദില്ലിയിലെ വിവിധ എടിഎമ്മുകളില്‍ നിന്നായി പിന്‍വലിച്ചിട്ടുണ്ട്.
18ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ്ുകള്‍ പരിശോധിക്കവേ ആണ് തട്ടിപ്പു നടന്ന വിവരം ഫിനാന്‍സ് മാനേജറുടെ ശ്രദ്ധയില്‍ പെട്ടത്. കമ്പനി ഉടമസ്ഥര്‍ പരാതി നല്‍കാന്‍ തുടങ്ങവേ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിച്ച് കമ്പനിയുടെ ഇമെയില്‍ വിലാസത്തില്‍ മോഷ്ടാക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സന്ദേശം അയച്ചു. അമേരിക്കയില്‍ നിന്നാണ് ഇമെയില്‍ അയച്ചിട്ടുള്ളത്. പണം തട്ടിപ്പിന് പുറമേ വ്യജ ഇമെയില്‍ അയച്ചതിനും പരാതി നല്‍കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications