പീഡനശ്രമം ഓട്ടോയില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
കോഴിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമം. കുരുവട്ടൂര്‍ സ്വദേശിനി മുപ്പത്തെട്ടുകാരിയായ യുവതിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കുന്നമംഗലം പത്താം മൈലില്‍ നിന്നും കുരുവട്ടൂരിലെ വീട്ടിലേക്ക് പോകാനായി വിളിച്ച ഓട്ടോറിക്ഷയില്‍ വെച്ചാണ് ഡ്രൈവറുടെ പീഡനശ്രമം.
ഡ്രൈവറുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അത് കൂട്ടാക്കത്തതിനെതുടര്‍ന്ന് ഇവര്‍ ഓട്ടോയില്‍ നിന്നും പുറത്തേക്ക് എടുത്തു ചാടി. ചാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്.
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications