ഹാരിപോട്ടറിന്റെ മാന്ത്രിക ദൂരദര്‍ശിനിയുമായി സോണി

ഹാരിപോട്ടര്‍ ആന്‍ഡ് ദ ഗോബ്ലറ്റ് ഒഫ് ഫയര്‍ എന്ന സിനിമയില്‍ കാണിച്ച മാജിക്കല്‍ ബൈനോക്കുലറിനേക്കാള്‍ മെച്ചപ്പെട്ട ദൂരദര്‍ശിനിയാണ് വിപണിയിലെത്തിയ്ക്കുന്നതെന്ന ്‌സോണി അവകാശപ്പെടുന്നു.
ഒരിക്കല്‍ കണ്ടാല്‍ ആ കാഴ്ചകള്‍ അതേപടി റീപ്ലേ ചെയ്തു കാണാവുന്ന പ്രത്യേക ബൈനോക്കുലര്‍ സോണി കമ്പനിയിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചെടുത്തത്. വിഡിയോ ബൈനോക്കുലേഴ്‌സ് എന്നു സോണി കമ്പനി പേരിട്ട ദൂരദര്‍ശിനിയില്‍ കാഴ്ച കണ്ടുപിടിക്കുന്ന ജിപിഎസ് സംവിധാനവുമുണ്ട്.
ബൈനോക്കുലറിലെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് അയക്കാനും ജിപിഎസ് റിസീവര്‍ ഘടിപ്പിച്ച ട്രാക്കിങ്ങും ഇതില്‍ സാധ്യമാണ്. ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആക്ഷന്‍ റീപ്ലേയ്ക്കുള്ള സൗകര്യമാണ് വീഡിയോ ബൈനോക്കുലറിന്റെ മറ്റൊരു സവിശേഷത. സ്‌റ്റേജില്‍ മ്യൂസിക് പ്രോഗ്രാമുകള്‍ ലൈവായി കാണാന്‍ പോകുന്നവര്‍ക്ക് ത്രിഡി ഇഫക്‌റ്റോടെ റെക്കെഡ് ചെയ്യാനുള്ള ഫങ്ഷനുമുണ്ട് പുതിയ ഈ മാജിക്കല്‍ ഡിവൈസില്‍. വീഡിയൊ, ഓഡിയോ, ത്രിഡി എന്നിവ റെക്കോഡ് ചെയ്യുന്ന ബൈനോക്കുലറിന്റെ വില 1.35 ലക്ഷം രൂപയാണ്. നവംബറില്‍ ഇത് വിപണിയിലെത്തും.












Click it and Unblock the Notifications