ജര്‍മ്മനിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി

വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ഖനി വ്യവസായവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി 800 പേരെ കരാര്‍ ചെയ്തു. കൂടാതെ ഉടന്‍ തന്നെ 1600 പേര്‍ക്കു കൂടി ഈ മേഖലയില്‍ ജോലി ലഭിച്ചേക്കും. 4000 അടി താഴെയാണ് സ്വര്‍ണ്ണ നിക്ഷേപമുള്ളത്. സ്വര്‍ണ്ണത്തിനു പുറമേ ചെമ്പ്, വെള്ളി, പ്ലാറ്റിനം എന്നിവയുടെ നിക്ഷേപങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഖനനം ആരംഭിയ്ക്കാന്‍ ചുരുങ്ങിയത് ഏഴു വര്‍ഷം വേണ്ടി വരുമെന്നാണ് കെഎസ്എല്‍ മൈനിംങ് കമ്പനി അധികൃതര്‍ പറയുന്നത്. സ്വര്‍ണ്ണത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ജര്‍മ്മനിയ്ക്ക് ഇനി സ്വര്‍ണ്ണ ശേഖരത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാനാകും.
ചൈനയില്‍ നിന്ന് അത്യാധുനിക മൈനിംങ് മെഷീനുകള്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. നിധി ശേഖരം കണ്ടെത്തിയതില്‍ പ്രദേശവാസികളും സന്തോഷിക്കുകയാണ്. സ്വര്‍ണ്ണ ശേഖരത്തിന്റെ ഖനനത്തോടെ പ്രദേശം ലോകഭുപടത്തില്‍ സ്ഥാനം പിടിയ്ക്കുമെന്ന് സ്ഥലത്തെ മേയറായ ക്ലൗസ് പീറ്റര്‍ ഷുള്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications