വിമാനത്തില്‍ ഇറച്ചി വിളമ്പി;56കാരിയ്ക്ക് വിഷാദരോഗം

യാത്രാവേളയില്‍ വിമാനത്തില്‍ വിളമ്പിയ കോഴിയിറച്ചി അമ്പത്തിയാറുകാരിയായ ഇവര്‍ അറിയാതെ കഴിച്ചുപോവുകയായിരുന്നു. അമ്പതിലേറെ വര്‍ഷമായി സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടിരുന്ന ഇവര്‍ മാംസാഹാരം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷത്താല്‍ വിഷാദരോഗിയായി മാറിയിരിക്കുകയാണ്.
മതാചാരങ്ങള്‍ കൃത്യമായി പാലിച്ചു വരുന്ന ബ്രാഹ്മണ കുടുംബത്തിലെ അംഗമായ പുഷ്പലത ജീവിതത്തില്‍ ഒരിക്കല്‍ പോലും മാംസാഹാരം കഴിച്ചിട്ടില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് പുഷ്പലതയുടെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്റ് പ്രത്യേക ഭക്ഷണമൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.
എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ തന്നെ ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെട്ടിരുന്നതായി പുഷ്പലത പറയുന്നു.
ട്രാവല്‍ ഏജന്റ് ഈ കാര്യം എയര്‍ലൈന്‍സിന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയോ എന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. പാല്‍ക്കട്ടി കൊണ്ട് തയ്യാറാക്കിയ വിഭവമാണെന്ന് കരുതിയാണ് താന്‍ ഇറച്ചി കഴിച്ചതെന്നും രുചിച്ചു തുടങ്ങിയതിന് ശേഷമാണ് അബദ്ധം മനസ്സിലായതെന്നും പുഷ്പലത പറയുന്നു.
ഇക്കാര്യം ഇവര്‍ അറിയിച്ചപ്പോള്‍ എയര്‍ലാന്‍സ് ജീവനക്കാര്‍ ഉടന്‍തന്നെ ഇവര്‍ക്ക് സസ്യാഹാരം നല്‍കിയിരുന്നു. പക്ഷേ പിന്നീട് തനിയ്‌ക്കൊന്നും കഴിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് പുഷ്പലത പറയുന്നു. മതാചാരങ്ങള്‍ക്ക വിരുദ്ധമായി മാംസാഹാരം ഭക്ഷിച്ചുവെന്ന തിരിച്ചറിവില്‍ നിന്നും കടുത്ത മാനസിക സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് അത് വിഷാദരോഗമായി മാറുകയുമായിരുന്നു.
സംഭവത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും എവിടെയാണ് പിഴയുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ന്യൂസിലാന്റ് പാസഞ്ചര്‍ സര്‍വീസ് മാനേജര്‍ മുറെ വൈല്‍ഡ് വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications