Get Updates
Get notified of breaking news, exclusive insights, and must-see stories!

അസുഖമുള്ളവര്‍ക്കും ഇനി മെഡിക്ലെയിം!

Insurance
അനുദിനം ചികില്‍സാചെലവ് ഏറി വരുന്ന ഈ കാലത്ത് മെഡിക്ലെയിം പോളിസി ഏത് സാധാരണക്കാരന്റെയും ആവശ്യമാണ്. ചെറിയൊരു തുക ചെലവാക്കിയാല്‍ അപ്രതീക്ഷിതമായി കടന്നു വന്നേക്കാവുന്ന വലിയ ചെലവുകളില്‍ നിന്നു രക്ഷപ്പെടാമെന്നതാണ് മെഡിക്ലെയിം പോളിസിയുടെ പ്രത്യേകത. സാധാരണ നിലവിലുള്ള അസുഖങ്ങളെ ഈ പോളിസിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ സ്‌പെഷലിസ്റ്റുകളായ സ്റ്റാല്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പുതിയ ഒരു പോളിസി മുന്നോട്ടുവയ്ക്കുന്നു.

അപൂര്‍വം ചില അസുഖങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാത്തിനും ആശുപത്രി ചെലവ് നല്‍കാന്‍ തയ്യാറാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ത്യയില്‍ താമസിക്കുന്ന 18നും 65നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പോളിസിയില്‍ ചേരാവുന്നതാണ്. 70 വയസ്സുവരെ പോളിസി റിന്യു ചെയ്യാന്‍ അനുവദിക്കും. 70 വയസ്സിനു ശേഷവും കവറേജ് വേണമെങ്കില്‍ അത് കമ്പനിയുടെ മറ്റേതെങ്കിലും സ്‌കീമിലായിരിക്കും.

രണ്ടു വര്‍ഷമാണ് പോളിസിയുടെ കാലാവധി. പ്രീമിയം രണ്ടു തവണയായി അടയ്ക്കാനുള്ള സൗകര്യമുണ്ട്. ആശുപത്രിയിലെ റൂം വാടക,നഴ്‌സിങ് ചെലവ് എന്നിവയടക്കം ഒരു ദിവസം പരമാവധി 3000 രൂപ വരെയാണ് നല്‍കുക. സര്‍ജന്‍, അനസ്തീഷ്യ, കണ്‍സള്‍ട്ടന്റ് എന്നിവര്‍ക്കുള്ള ഫീസും നല്‍കും. ഓക്‌സിജന്‍, ബ്ലഡ്, ഓപറേഷന്‍ തിയേറ്റര്‍ ചാര്‍ജസ്, മെഡിസിന്‍, എക്‌സ്‌റേ, ഡയാലിസിസ്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, പേസ് മേക്കര്‍, എമര്‍ജന്‍സി ആംബുലന്‍സ് ചാര്‍ജുകളും കമ്പനി തന്നെ വഹിക്കും. അലോപ്പതി ചികില്‍സയല്ല നല്‍കുന്നതെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത തുകയും 25 ശതമാനം നല്‍കും. എന്നാല്‍ ഇത് പരമാവധി ഒരു വര്‍ഷം 25000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ഒരു ലക്ഷം രൂപയ്ക്കാണ് ഇന്‍ഷുര്‍ ചെയ്യുന്നതെങ്കില്‍ 18 മുതല്‍ 25 വയസ്സു വരെ 4900രൂപയും 26 മുതല്‍ 40 വരെ 5600 രൂപയും 41 മുതല്‍ 55 വരെ 8400 രൂപയും 56 മുതല്‍ 60 വരെ 9800 രൂപയും 61 മുതല്‍ 65 വരെ 12320 രൂപയും 66 മുതല്‍ 70 വരെ 14000 രൂപയും പ്രീമിയത്തിനായി ചെലവഴിക്കേണ്ടി വരും. ചുരുക്കത്തില്‍ ചികില്‍സക്കായി മുകളില്‍ പറഞ്ഞ തുക മാറ്റിവച്ചുകഴിഞ്ഞാല്‍ അസുഖമുള്ളവര്‍ക്കും ചികില്‍സ വേണ്ടി വന്നാല്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അതേ സമയത്ത് അസുഖമില്ലാത്തവര്‍ക്കാണെങ്കില്‍ ഒരു മെഡിക്ലെയിം പോളിസിക്ക് ഒരു ലക്ഷം കവറേജ് കിട്ടാന്‍ 1000ല്‍ താഴെ രൂപ ചെലവാക്കിയാല്‍ മതി. ഈ പണം വെറുതെ കളയുകയല്ല, നല്ല ആശുപത്രികളില്‍ നിന്ന് നല്ല ചികില്‍സ കിട്ടണമെങ്കില്‍ ഒരു സാധാരണക്കാരന് ഇന്നത്തെ കാലത്ത് ഇതൊക്കെ കൂടിയേ മതിയാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+