കൂട്ടുകാരിയുടെ ചതി; 18കാരി പീഡനത്തിനിരയായി

ക്ലാസ്‌മേറ്റായിരുന്ന കൂട്ടുകാരിയുടെ അറിവോടു കൂടിയായിരുന്നു അവരുടെ ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്യാമറയില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കാനും ദമ്പതികള്‍ തയാറായെന്ന് കേസന്വേഷിയ്ക്കുന്ന മുംബൈയിലെ കോപാര്‍ക്രെയ്ന്‍ പൊലീസ് വെളിപ്പെടുത്തി.
ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പിതാവ് പുറത്താക്കിയതിനെ തുടര്‍ന്ന് നിസഹായവസ്ഥയിലായ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേനയാണ് സഹപാഠിയായിരുന്ന ഷിസയും ഭര്‍ത്താവ് മുഹമ്മദ് ഷേഖും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
അവിടെ വച്ച് കൂട്ടുകാരി നല്‍കിയ മയക്കുമരുന്നടങ്ങിയ പാനീയം കഴിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയ മുഹമ്മദ് പീഡിപ്പിയ്ക്കുകയായിരുന്നു. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദില്ലി സ്വദേശികളായ ആസിഫ് ഖാന്‍ (26). മുഹമ്മദ് ഷേഖ് (21) എന്നിവര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെയ്ക്കുകയായിരുന്നു.
ആഗസ്റ്റ് 15ന് ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയതോടെയാണ്് സംഭവം പുറത്തറിഞ്ഞത്. ആസിഫിനെയും മുഹമ്മദ് ഷേഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാനപ്രതികളായ ദമ്പതികള്‍ ഒളിവില്‍പ്പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം തന്നെ പൊലീസ് വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications