ദില്ലി: അണ്ണാ ഹസാരെയുടെ സമരത്തിന് ബോളിവുഡില്‍ നിന്ന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് അമീര്‍ഖാനായിരുന്നു. മറ്റ് സെലിബ്രിറ്റികളെ പോലെ ട്വിറ്ററിലെ ഒരു പോസ്റ്റില്‍ ഒതുക്കിയില്ല അമീര്‍ തന്റെ പിന്തുണ. സമരം എങ്ങനെ കൂടുതല്‍ വിജയകരമാക്കാമെന്ന കാര്യത്തില്‍ ഹസാരെ സംഘത്തിന് ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കാനും അമീര്‍ തയ്യാറായി.
എംപിമാരുടേയും മന്ത്രിമാരുടേയും വീടിനു മുന്നില്‍ പ്രകടനം നടത്തുക എന്ന ആശയം അമീറിന്റെ തലയില്‍ ഉദിച്ചതാണത്രേ. ഉടന്‍ തന്നെ ഇക്കാര്യം ഫോണിലൂടെ ഹസാരെ ടീമിനെ അറിയിച്ചു അമീര്‍. തുടര്‍ന്ന് ഈ സമരമുറ ഹസാരെയുടെ അനുയായികള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇത് രണ്ടാം സ്വാതന്ത്ര്യസമരമെന്ന് പേരില്‍ ഹസാരെ നടത്തിയ പ്രസംഗം സിഡി രൂപത്തിലാക്കി പ്രചരിപ്പിക്കുന്നത് മന്യക് ഗാന്ധി എന്ന മുംബൈയ്ക്കാരന്റെ ആശയമാണത്രേ. ഇങ്ങനെ പലരുടേയും തലച്ചോറില്‍ ഉദയം ചെയ്ത ആശയങ്ങള്‍ ഹസാരെയുടെ സമരത്തെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
Politicians hated it, but the public loved it. Team Anna's move to picket residences of Cabinet ministers and MPs was inspired from a suggestion given by none other than Bollywood superstar Aamir Khan.