നടന്‍ വിജയ് ഹസാരെയ്‌ക്കൊപ്പം ഉപവസിയ്ക്കും

ചെന്നൈയിലിരുന്ന് പിന്തുണ പ്രഖ്യാപിക്കുന്നതിന് പകരം വിജയ് ദില്ലിയിലെ രാംലീല മൈതാനത്ത് നേരിട്ടെത്തി ഹസാരെയെ കാണാനൊരുങ്ങുകയാണ്. വ്യാഴാഴ്ച വിജയ് രാംലീലയിലെത്തുമെന്നാണ് വിവരം. രാംലീലയിലെത്തുന്ന വിജയം ഹസാരെയ്‌ക്കൊപ്പം ഒരു ദിവസത്തേയ്ക്ക് നിരാഹാരമനുഷ്ടിക്കുകയും ചെയ്യും. വിജയ്‍ക്കൊപ്പം അദ്ദേഹത്തിന്റെ ആരാധക സമൂഹവുമുണ്ടാകും.
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴിനാട്ടില്‍നിന്നും കൂടുതല്‍ താരങ്ങള്‍ എത്തുകയാണ്. കൂടാതെ തമിഴ് സിനിമാലോകം ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യ, ചേരന്‍, രോഹിണി തുടങ്ങിയ താരങ്ങളും ടെക്‌നീഷ്യന്മാരുമെല്ലാം ഉപവാസസമരത്തില്‍ പങ്കെടുത്തു. ഈ ചടങ്ങില്‍ വിജയ് പങ്കെടുത്തിരുന്നില്ല, അതിനാലാണ് അദ്ദേഹം ഒരു ദിവസം മുഴുവന്‍ ഹസാരെയ്‌ക്കൊപ്പം പങ്കിടാനായി ദില്ലിയില്‍ എത്തുന്നത്.


Click it and Unblock the Notifications