കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ സമരം നിര്‍ത്തണമെന്ന് ലോക്‌സഭ

  • By Nisha Bose
Google Oneindia Malayalam News

Manhoman Singh
ദില്ലി: അഴിമതിയ്‌ക്കെതിരെ ജനലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി നിരാഹാര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന അണ്ണാ ഹസാരെ സമരം അവസാനിപ്പിക്കണമെന്ന് ലോക്‌സഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ജനലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചു വരികയാണ്. അഴിമതി തടയാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ഹസാരെയുടെ ആവശ്യം സര്‍ക്കാരിന് ബോധ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇതിനോട് പ്രതിപക്ഷനേതാവ് സുഷുമസ്വരാജും യോജിക്കുകയായിരുന്നു. ഹസാരെയുടെ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്നായിരുന്നു പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളുടേയും അഭിപ്രായം.

ഹസാരെയുടെ ആവശ്യങ്ങളെ മാനിക്കുന്നുവെന്നും അത് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. അഴിമതി തടയാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തും കരഘോഷമുയര്‍ത്തി.

English summary
After meeting for a whopping three hours, leaders of all major political parties have together appealed to Anna Hazare to end his hunger strike against corruption. A formal resolution also suggested that "due consideration should be given to the Jan Lokpal Bill," which is the version of the anti-corruption bill drafted by Anna and his associates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X