കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതാകവിവാദം; സച്ചിനും സാനിയക്കുമെതിരെ കേസില്ല

  • By Ajith Babu
Google Oneindia Malayalam News

National Flag
ചെന്നൈ: വിദേശരാജ്യത്ത് വച്ച് ദേശീയ പതാകയെ അവഹേളിച്ചു എന്ന ആരോപണത്തില്‍പ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ടെന്നിസ് താരം സാനിയ മിര്‍സ, ടെലിവിഷന്‍ അവതാരക മന്ദിരാ ബേദി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ല. ആരോപണത്തില്‍ ഉള്‍പ്പെട്ടവര്‍ കുറ്റം ചെയ്തതായി പറയുന്ന സ്ഥലങ്ങള്‍ തമിഴ്‌നാട് പൊലീസിന്റെ പരിധിയിലല്ല. അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ചെന്നൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ബി. സ്റ്റാലിനാണ് പരാതി നല്‍കിയത്.

കുറ്റകൃത്യം ഇന്ത്യയ്ക്ക് പുറത്താണ് ചെയ്യുന്നതെങ്കില്‍ എംബ്ലംസ് ആന്റ് നെയിംസ് നിയമപ്രകാരം കേസെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിയ്ക്കാമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

2010 മാര്‍ച്ച് 10ന് വെസ്റ്റിന്‍ഡീസിലെ ജമൈക്കയില്‍ വച്ച് ദേശീയ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു എന്നതാണ് സച്ചിനെതിരായ ആരോപണം. രാജ്യാന്തര കമ്പനിയുടെ പ്രചരണത്തിനിടെ സാനിയ ദേശീയ പതാകയുടെ നിറങ്ങള്‍ പൂശിയ ഗിറ്റാറില്‍ കാല്‍വച്ചുവെന്നും മന്ദിരാ ബേദി പതാക ഉപയോഗിച്ച് തുന്നിയ സാരി ധരിച്ചെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം.

English summary
Sportstars Sachin Tendulkar, Sania Mirza and TV host Mandira Bedi cannot be booked for allegedly insulting the Tricolour on foreign soil without the Centre's permission, police told the Madras high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X