മലയാളിയായ ബിപിഒ ജീവനക്കാരി തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: മലയാളിയായ ബിപിഒ ജീവനക്കാരിയെ ബാംഗ്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി വൈപ്പിന്‍ സ്വദേശി വിശ്വനാഥന്റെ മകള്‍ ആര്യാദേവി (23) ആണ് ഹൊങ്ങസാന്ദ്രയിലെ വീട്ടില്‍ മരിച്ചത്.
മഡിവാളയ്ക്ക് സമീപം തവരക്കരെയിലെ ഐഎംടിഎസ് കോള്‍ സെന്ററില്‍ ജോലിക്കാരിയായ ആര്യാദേവി സുഹൃത്തുക്കളോടൊപ്പം ഹൊങ്ങസാന്ദ്ര എപിആര്‍ കല്യാണ മണ്ഡപത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നതെന്ന പോലീസ് കരുതുന്നു.
ആര്യയ്ക്ക് ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. എന്നാല്‍, വൈകിട്ട് ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ വീട് അകത്ത് നിന്ന പൂട്ടിയ നിലയിലായിരുന്നു.
ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ച് വാതില്‍ തുറന്നപ്പോഴാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.












Click it and Unblock the Notifications