ഹസാരെയ്‌ക്കെതിരെ പരാമര്‍ശം;തിവാരി മാപ്പു പറഞ്ഞു

ഞാന്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ ഹസാരെയെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നറിയാം. അതില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു ഒപ്പം രാജ്യത്തെ ഒരു പൗരനെന്നുള്ള നിലയില്‍ ഹസാരെയോട് സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു- തിവാരി പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടതിനാലാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു തിവാരിയുടെ വിശദീകരണം.
അഴിമതിക്കാരനായ അന്നാഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്നായിരുന്നു തിവാരി പറഞ്ഞത്. അന്നാഹസാരയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഹസാരെയുമായി ബന്ധമുള്ളവരും അഴിമതിയുടെ നിഴലിലാണെന്നും തിവാരി വിമര്‍ശിച്ചിരുന്നു.
തന്റെ ട്രസ്റ്റിന്റെ പേരിലും അംഗമായ ട്രസ്റ്റിന്റെ പേരിലും അന്നാ ഹസാര അഴിമതി നടത്തിയെന്നാണ് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയത്. ഇങ്ങനെയൊരാള്‍ക്ക് അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും തിവാരി പറഞ്ഞിരുന്നു.












Click it and Unblock the Notifications