കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനലോക്പാല്‍ ചര്‍ച്ച വെള്ളിയാഴ്ച

  • By Nisha Bose
Google Oneindia Malayalam News

Anna Hazare
ദില്ലി: ജനലോക്പാല്‍ ബില്‍ വെള്ളിയാഴ്ച
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുണ്ട്.

സമരം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച ഹസാരെ വെള്ളിയാഴ്ച ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ട് വച്ചതെന്നാണ് അറിയുന്നത്.

പൗരാവകാശ രേഖ നടപ്പില്‍ വരുത്തണമെന്നതാണ് അതിലൊന്ന്. എല്ലാ സംസ്ഥാനങ്ങളിലും ലോക്പാല്‍ അധികാരത്തോട് കൂടിയ ലോകായുക്തകള്‍ വേണം, താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നതതലത്തിലുള്ളവരെ വരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണം എന്നിവയാണ് ഹസാരെയുടെ മറ്റ് ആവശ്യങ്ങള്‍.

മുന്‍പ് ലോക്‌സഭ ഒറ്റക്കെട്ടായി ഹസാരെ സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹസാരെയുടെ ആവശ്യങ്ങളെ മാനിക്കുന്നുവെന്നും അത് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അഴിമതി തടയാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

English summary
Reacting to Parliament's appeal to end his fast, Anna Hazare on Thursday demanded that Parliament discuss from Friday three key issues on Jan Lokpal and create an agreement, failing which he will not end his fast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X