നഗ്നചിത്രങ്ങള്‍ കാട്ടി പീഡനം; അധ്യാപകന്‍ കുടുങ്ങി

അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെ ഇയാള്‍ അമ്പലത്തില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നത്.
തങ്ങളെ അധ്യാപകന്‍ കപ്യൂട്ടറില്‍ ഉള്ള നഗ്ന ചിത്രങ്ങള്‍ കാണിച്ച ശേഷം കുട്ടികളോട് വിവസ്ത്രരാവാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുട്ടികളെ കുളിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
കുട്ടികള്‍ വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു.
സംഭവം പുറത്തായ ഉടന്‍ കുട്ടികളുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞ് വീണ അധ്യാപകനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡുവാഡ പോലീസ് അറിയിച്ചു.












Click it and Unblock the Notifications