കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെതിരെ ആരോപണം; വിഎസില്‍ നിന്ന് മൊഴിയെടുക്കും

  • By Ajith Babu
Google Oneindia Malayalam News

Arunkumar
തിരുവനന്തപുരം: അരുണ്‍കുമാറിനെതിരായ ആരോപണങ്ങളില്‍ പ്രതിപക്ഷനേതാവ് വി.എസ് ഉള്‍പ്പെടെ 14 പേരില്‍ നിന്ന് മൊഴിയെടുക്കാന്‍ നിയമസഭാസമതി തീരുമാനിച്ചു. വിഎസും എംഎ ബേബിയും പി.സി. വിഷ്ണുനാഥും അടക്കമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. ഐടി സെക്രട്ടറിയെയും വിളിച്ചുവരുത്തും.

അതിനിടെ അരുണ്‍കുമാറിനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കാനുള്ള സമതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സിറ്റിങില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും പ്രധാന ആരോപണമായ ഐസിടി അക്കാഡമി ഡയറക്റ്ററായി നിയമിച്ചതു മാത്രം അന്വേഷിച്ചാല്‍ മതിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ ഭരണപക്ഷ അംഗങ്ങള്‍ ഇക്കാര്യം അംഗീകരിക്കാതിരുന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു വി.ഡി. സതീശന്‍ അംഗമായ ഒമ്പതംഗ സമിതിയാണ് ആരോപണങ്ങള്‍ നിയമസഭാ സമിതിയിലുള്ളത്.

ഐസിടി അക്കാഡമി ഡയറക്റ്ററായുള്ള അരുണ്‍ കുമാറിന്റെ നിയമനം, അക്കാഡമിക്കു പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡി മോഡല്‍ മറ്റു നിയമനം, ഐഎച്ച്ആര്‍ഡിയില്‍ അഡീഷണല്‍ ഡയറക്റ്ററായി സ്ഥാനക്കയറ്റം നല്‍കിയത്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷിക്കുക. സമിതിയുടെ അടുത്ത സിറ്റിംഗ് സെപ്റ്റംബര്‍ 20 ന് നടക്കും.

English summary
A Joint Assembly committee constituted to probe the allegations against VA Arun Kumar will record statements from Opposition Leader VS Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X