മംഗലാപുരം ദുരന്തം; സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കി

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടത്.
അപകടത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നഷ്ടപരിഹാര ഉത്തരവ്. വിധി സ്വാഗതം ചെയ്യുന്നതായി എയര്‍ഇന്ത്യ അധികൃതര്‍ അന്ന് പറഞ്ഞിരുന്നു.
2010 മെയ് 22നാണ് 158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം ഉണ്ടായത്. 166 യാത്രക്കാരുമായി ദുബായിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് താഴ് വാരത്തില്‍ കത്തിയമര്‍ന്നത്. ദുരന്തത്തില്‍ ഒട്ടേറെ മലയാളികളും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications