കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേക്കടി ദുരന്തം; ബോട്ട് വാങ്ങിയതില്‍ പിഴവ്

  • By Ajith Babu
Google Oneindia Malayalam News

Thekkady Boat Tragedy
തിരുവനന്തപുരം: രൂപകല്‍പനയില്‍ അപാകതയും കാര്യക്ഷമതയുമില്ലാത്ത ബോട്ട് വാങ്ങിയതിലൂടെ കെടിഡിസി ഗുരുതരമായ വീഴ്ചവരുത്തിയെന്ന് അന്വേഷണ കമ്മിഷന്‍. പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നും ജസ്റ്റിസ് ഇ മൊയ്തീന്‍ കുഞ്ഞ് കമ്മിഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 232 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

രൂപകല്‍പനയില്‍ അപാകതയുള്ള ബോട്ട് വാങ്ങിയതിന് കെടിഡിസി. എംഡി, ഡയറക്ടര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഉത്തരവാദികളാണെന്നും കമ്മിഷന്‍ കണ്ടെത്തി. പരിശീലനവും പ്രവര്‍ത്തനപരിചയവുമില്ലാത്ത ആളാണ് ബോട്ട് ഓടിച്ചതെന്നും മരക്കുറ്റിയിലിടിച്ചല്ല ബോട്ട് മുങ്ങിയതെന്നും കമ്മിഷന്‍ കണ്ടെത്തി.

40 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മറൈന്‍ എന്‍ജിനിയറിങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മിച്ചുനല്‍കിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ട് വാങ്ങിയത്. തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരണ് മരിച്ചത്.

English summary
The Justice E Moideenkunju Commission, which is inquiring into the boat tragedy at Thekkady that resulted in the death of 45 persons on September 30, 2009 today, submitted its final report to the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X