യുവതി പൂര്‍വ്വകാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
കട്ടപ്പന: പൂര്‍വ്വപ്രണയത്തിന്റെ പേരില്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. കണ്ണിനു ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍.
ചൊവ്വാഴ്ച രാത്രി എട്ടിന് കട്ടപ്പന ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷനിലായിരുന്നു സംഭവം. മാട്ടുക്കട്ട സ്വദേശി ഹാരിഷി(29)നാണു പൊള്ളലേറ്റത്.
കംഫര്‍ട്ട് സ്‌റ്റേഷന്‍ നടത്തിപ്പുകാരായ ശാന്തിഗ്രാം സ്വദേശി അനില്‍കുമാര്‍(32), ഭാര്യ ബിന്ദു(29) എന്നിവര്‍ കംഫര്‍ട്ട് സ്‌റ്റേഷനോടു ചേര്‍ന്നാണു താമസിക്കുന്നത്.
ബിന്ദുവുമായുള്ള പഴയ ബന്ധത്തിന്റെ പേരുപറഞ്ഞാണത്രേ താമസസ്ഥലത്ത് ഹാരിഷ് എത്തിയത്. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കംഫര്‍ട്ട് സ്‌റ്റേഷന്‍ വൃത്തിയാക്കുന്നതിന് സൂക്ഷിച്ചിരുന്ന ആസിഡ് യുവതി ഹാരിഷിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications