കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഏഴാമത്തെ കരുത്തുറ്റ വനിത: ഫോബ്‌സ്

  • By Nisha Bose
Google Oneindia Malayalam News

വാഷിങ്ടണ്‍: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ കരുത്തരായ 100 വനിതകളുടെ പട്ടികയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്ക് ഏഴാംസ്ഥാനം.അറുപത്തിനാലുകാരിയായ സോണിയ സര്‍ജറിയെ തുടര്‍ന്ന് ഇപ്പോള്‍ യുഎസിലെ ഒരു ആശുപത്രിയില്‍ വിശ്രമത്തിലാണ്.

ജര്‍മ്മനിയുടെ വൈസ് ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ വംശജയും പെപ്‌സിക്കോയുടെ സിഇഒയുമായ ഇന്ദ്ര നൂയി നാലാം സ്ഥാനം നേടി.

ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മ റൂസഫ് മൂന്നാം സ്ഥാനവും ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ബര്‍ഗ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ബില്‍ ആന്‍ഡ് മിലന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകരില്‍ ഒരാളായ മിലന്‍ഡ ഗേറ്റ്‌സ് ആണ് ആറാം സ്ഥാനത്ത്. അതേസമയം മിഷേല്‍ ഒബാമ എട്ടാം സ്ഥാനത്താണ്.

English summary
Congress party president Sonia Gandhi figures as the seventh most powerful woman of the world in the Forbes list which is topped by German Chancellor Angela Merkel and US Secretary of State Hillary Clinton.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X