കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഹസാരയ്ക്ക് ക്ഷേത്രം

Google Oneindia Malayalam News

Anna hazare
ഭോപ്പാല്‍: മാധ്യമങ്ങളിലും മെട്രോനഗരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അണ്ണാ ഹസാരെ തരംഗം ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലേക്കും. മധ്യപ്രദേശിലെ സെഹോറ ജില്ലയിലെ ചന്ദേരി ഗ്രാമത്തിലുള്ളവര്‍ ഹസാരയ്ക്കുവേണ്ടി ക്ഷേത്രം പണിതുകൊണ്ടാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്കാണ് ക്ഷേത്രം ആരംഭിച്ചത്. അണ്ണാ ഹസാരെയുടെ ചിത്രം വച്ചാണ് പൂജ. ഒരു ക്ഷേത്രത്തിലുള്ള എല്ലാ രീതികളും ഇവിടെയുണ്ട്. മഹാത്മാഗാന്ധിക്കുശേഷം ആരാണ് ഇന്ത്യക്കു സ്വാതന്ത്ര്യം വാങ്ങി തന്നത്. അഴിമതിയ്ക്കും അനീതിക്കുമെതിരേ അണ്ണ നിരന്തരം പോരാടുകയാണ്-ഗ്രാമവാസിയായ എം എസ് മെവേദ പറഞ്ഞു.

ഇത് പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുകയല്ല. ഹസാരയ്ക്കല്ലാതെ ആര്‍ക്കാണ് ഇന്നത്തെ കാലത്ത് 10 ദിവസം ഭക്ഷണം കഴിക്കാതിരിക്കാന്‍ സാധിക്കുക. അദ്ദേഹം ദൈവം തന്നെയാണ്. ക്ഷേത്രത്തിലേക്ക് ആരില്‍ നിന്നും ഒരു സംഭാവനയും വാങ്ങില്ല.
പ്രസാദം വിതരണം ചെയ്യുന്നുണ്ട്. അതിലേക്കുള്ള എന്തെങ്കിലും സാധനം ആര്‍ക്കെങ്കിലും തരാന്‍ കഴിയുമെങ്കില്‍ തരാം. അണ്ണാ ഹസാര എതിര്‍ക്കുന്നില്ലെങ്കില്‍ ഗാന്ധിജിയുടെയും അണ്ണയുടെയും പ്രതിമകളുണ്ടാക്കി ക്ഷേത്രം വിപുലീകരിക്കാനാണ് പദ്ധതി.

English summary
Chanderi village in Sehore district in madhyapradesh,stablishing a temple, idolising the Gandhian, Anna Hazare, "Besides, Hazare, who else has a capacity to fast for 10-days? He is a God. Let any other person or PM of the country observe a fast for such a long period and if he succeeds in doing so then they will not hesitate in making his temple also," Villager Mewada claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X