ഹസാരെ ടീഷര്‍ട്ടുമായി സിനിമാനിര്‍മ്മാതാക്കള്‍

മൈ ഫ്രണ്ട് അണ്ണാ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ രാംരീലയിലെ ഹസാരെ അനുകൂലികള്‍ക്ക് വിതരണം ചെയ്താണ് ഇവര്‍ തങ്ങളും അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ അണി നിരക്കുന്നുവെന്ന് വ്യക്തമാക്കിയത്.
യുടിവിയും ബന്‍സാലിയും ചേര്‍ന്ന് നിര്‍മ്മിച്ച മൈ ഫ്രണ്ട് പിന്റോ എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ് ഇങ്ങനെ ഒരാശയം നിര്‍മ്മാതാക്കളുടെ മനസ്സില്‍ ഉടലെടുക്കാന്‍ കാരണം.
മൈ ഫ്രണ്ട് പിന്റോയുടെ ഫേസ്ബുക്ക് പേജില്‍ അണ്ണാ മൈ ഫ്രണ്ട് എന്നെഴുതിയ മഞ്ഞടീഷര്‍ട്ടിന്റെ ചിത്രം ഒരു ഹസാരെ ഫാന്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് വന്‍ ഹിറ്റായതോടെ മൈ ഫ്രണ്ട് അണ്ണാ എന്നെഴുതിയ ടീ ഷര്‍ട്ട് വിതരണം ചെയ്യാന്‍ യുടിവിയും ബന്‍സാലിയും തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications