കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനലോക്പാലില്‍ പിഴവുണ്ട്: അദ്വാനി

  • By Nisha Bose
Google Oneindia Malayalam News

Advani
ദില്ലി: ഇപ്പോഴത്തെ ജനലോക്പാല്‍ ബില്ലില്‍ പിഴവുകളുണ്ടെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി. അതിനാല്‍ ഇപ്പോഴത്തെ ജനലോക്പാല്‍ അതേരീതിയില്‍ പാസ്സാക്കാന്‍ പാര്‍ലമെന്റിന് കഴിയില്ലെന്നും അദ്വാനി പറഞ്ഞു. ഇക്കാര്യം അണ്ണാ ഹസാരെയുടെ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്വാനി വ്യക്തമാക്കി. ഐഐടി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബില്‍ പാസ്സാക്കുമ്പോള്‍ പിഴവുകള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം ശ്രദ്ധിക്കാമെന്ന് പ്രണബ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്വാനി അറിയിച്ചു.

അഴിമതിയ്‌ക്കെതിരെ നിയമം കൊണ്ടുവരുന്നതിനോട് ബിജെപി പൂര്‍ണ്ണമായും യോജിയ്ക്കുന്നുവെന്നും അദ്വാനി പറഞ്ഞു.

English summary
Senior Bharatiya Janata Party (BJP) leader L K Advani on Friday said the Jan Lokpal Bill has several inherent flaws due to which Parliament may find it difficult to pass it in the present format. "I know what are the flaws in the provisions of the Jan Lokpal Bill due to which it will not get passed. And this, I tried to explain to them (Team Anna) yesterday," Advani told a group of students from the Indian Institute of Technology (IIT) who called on him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X