ലോക്പാലിനായി തുണിയഴിയ്ക്കുമെന്ന് നടന്‍

ഞാന്‍ ഹസാരെയുടെ സമരം വിജയിപ്പിക്കാന്‍ നഗ്നനാകാന്‍ തയ്യാറാണ്. ഹസാരെ എനിയ്‌ക്കൊരു ദൈവത്തെപ്പോലെയാണ്. അദ്ദേഹം ഇപ്പോള്‍ എന്റെ റോള്‍ മോഡലാണ്- യുവരാജ് പറയുന്നു.
മുംബൈയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്. മഴക്കാലത്തും മറ്റും ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ റോഡില്‍ നിറയെ കുഴികളാണ്. കഴിഞ്ഞ ദിവസം ഒരു വൃദ്ധ ഒരു കുഴിയില്‍ വീഴാന്‍ പോകുന്നത് കണ്ട്. അടുത്തുകൂടി പോകുന്നവരാരും അവരെ സഹായിക്കാന്‍ തയ്യാറായില്ല- യുവരാജ് പറയുന്നു.
ഭരണകൂടം ഹസാരെയുടെ സമരത്തിന് വേണ്ട പ്രാധാന്യം നല്‍കുകയും ബില്‍ പാസാക്കുകയും ചെയ്യാതിരുന്നാല്‍ ഞാന്‍ പരസ്യമായി നഗ്നനാവും. അങ്ങനെയെങ്കിലും അധികൃതരുടെ കണ്ണുതുറക്കട്ടെ. ചില കാര്യങ്ങള്‍ നേടാന്‍ നമ്മള്‍ ചില കഠിനമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും- താരം പറഞ്ഞു.
സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ താന്‍ നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന മറ്റൊരു മോഡല്‍ പ്രഖ്യപിച്ചതിന് പിന്നാലെയാണ് നടനും മോഡലുമായ യുവരാജും രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications