കോടീശ്വര ദമ്പതിമാരുടെ മധുവിധു ഹസാരെയ്ക്കൊപ്പം

ഇക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസമെത്തിയ വ്യത്യസ്തരായ രണ്ടുപേരുണ്ട്. ലുധിയാന സ്വദേശികളായ പരാഗും ശിവാനിയും. എന്താണ് ഇവരുടെ പ്രത്യേകതയെന്നല്ലേ, ഇവര്‍ മധുവിധു ആഘോഷിക്കാനാണ് രാംലീലയില്‍ എത്തിയിരിക്കുന്നത്. അതേ, രാജ്യത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്ന ഹസാരെയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ഇവരുടെ മധുവിധു ആഘോഷം.
പരാംഗും ശിവാനിയും അടുത്തിടെയാണ് വിവാഹിതരായത്, കോടീശ്വരദമ്പതികളാണ് ഇവര്‍. വിവാഹശഷം തങ്ങളുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചുള്ള വമ്പന്‍ ഹണിമൂണ്‍ യാത്രയ്ക്കായുള്ള ഒരുക്കങ്ങളിലായിരുന്ന ഇവര്‍. ഇതിനായി സ്ഥലവും യാത്രാ കാര്യങ്ങളുമെല്ലാം ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ബുധനാഴ്ച ഇവര്‍ ഹസാരെയുടെ പ്രസംഗം ടിവിയില്‍ കേട്ടത്.
ഇതില്‍ ആകൃഷ്ടരായി ഇവര്‍ തങ്ങളുടെ പ്ലാന്‍ മാറ്റി അഴിമതിരഹിത ഇന്ത്യയ്ക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുകയായിരുന്നു. നിരാഹാരത്തിന്റെ ഒന്പതാംദിവസത്തെ രാത്രിയില്‍ ഹസാരെ നടത്തിയ സംഭാഷണം കേട്ടയുടനെതന്നെ ലുധിയാനയില്‍നിന്നും യാത്രയായ ഇവര്‍ പിന്നേറ്റ്രാവിലെ ദില്ലിയിലെ രാംലീലാ മൈതാനത്ത് വന്ന് ഹസാരെയുടെ സമരത്തില്‍ പങ്കുചേര്‍ന്നു.
ജനലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിനുവേണ്ടി സമരവുമായി മുന്നോട്ടുപോകുമെന്ന അണ്ണാ ഹസാരെയുടെ വാക്കുകള്‍കേട്ട് ദില്ലിയ്ക്ക് പോകാന്‍ ഭാര്യയും നിര്‍ബന്ധിച്ചു- പരാംഗ് പറയുന്നു. ബില്‍ പാസാക്കുന്നതിനായി പ്രതിഷേധങ്ങളില്‍ അണിചേരാനും ജയില്‍നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുക്കാനുംവരെ തങ്ങള്‍ ഒരുക്കമാണെന്ന് ശിവായും പറയുന്നു. എന്തൊരു കപ്പിള്‍സ് അല്ലേ? തീര്‍ത്തും വ്യത്യസ്തര്‍!!
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications