കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ ചര്‍ച്ച ശനിയാഴ്ച

  • By Nisha Bose
Google Oneindia Malayalam News

 Anna Hazare
ദില്ലി: ജനലോക്പാല്‍ ബില്‍ പാസ്സാക്കാതെ നിരാഹാരസമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ അണ്ണാ ഹസാരെ ഉറച്ചു നില്‍ക്കുമ്പോള്‍ ബില്‍ ശനിയാഴ്ച ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ലോക്പാല്‍ ബില്‍ വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലൊഴിച്ച് മറ്റു വിഷയങ്ങളില്‍ പ്രധാനമന്ത്രിയേയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. കൂടാതെ എല്ലാതട്ടിലുമുള്ള ഉദ്യോഗസ്ഥരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരണം, ന്യായാധിപന്‍മാര്‍ക്കായി ശക്തമായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ കൊണ്ടു വരണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

അതേസമയം താന്‍ ആവശ്യപ്പെട്ട പോലെ ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കാതെ നിരാഹാരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഹസാരെ വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തു. താന്‍ മുന്നോട്ടു വച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിയ്ക്കുന്ന പക്ഷം സമരത്തില്‍ നിന്ന് പിന്‍മാറുമെന്നും ഹസാരെ അറിയിച്ചു.

English summary
Amidst the issue of Anna Hazare’s fast against corruption spiralling out of control on Friday, it was decided that Parliament will debate on Lokpal Bill on August 27. Parliamentary Affairs Minister Pawan Kumar Bansal said that a session of Parliament has been called on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X