സ്വാശ്രയം; ഹൈക്കോടതി വിധി റദ്ദാക്കി

സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും ഈമാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരുടെ ഉത്തരവ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പാനേജ്‌മെന്റ് പട്ടികയില്‍ നിന്ന് പ്രവേശനം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ജൂലായ് 11ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളേജുകള്‍ നടത്തിയ പ്രവേശനപരീക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.












Click it and Unblock the Notifications