വ്യാജമരുന്ന് കണ്ടുപിടിക്കാന്‍ എസ്.എം.എസ് സംവിധാനം
അഹമ്മദാബാദ്: മരുന്നുവിപണിയിലെ വ്യാജന്മാരെ കണ്ടെത്താന്‍ എസ്.എം.എസ് സംവിധാനം വരുന്നു. കമ്പനികള്‍ മരുന്നു സ്ട്രിപ്പിനു മുകളില്‍ പ്രിന്റ് ചെയ്യുന്ന നമ്പര്‍ കസ്റ്റമര്‍ കെയറിലേക്ക് എസ്.എം.എസ് അയച്ചാല്‍ മരുന്നിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും അറിയാന്‍ സാധിക്കും.
മരുന്നിന്റെ കണ്ടന്റ്, ബാച്ച് നമ്പര്‍, എക്‌സ്പയറി ഡേറ്റ് എല്ലാം അതിലൂടെ അറിയാന്‍ സാധിക്കും. ഇതെന്തിനാണെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാവും. രാജ്യത്ത് നടക്കുന്ന വ്യാജമരുന്നു വില്‍പ്പന 7500 കോടി രൂപയിലധികമാണെന്നു കേള്‍ക്കുമ്പോള്‍ ഒന്നു ഞെട്ടാതിരിക്കില്ല. ഇതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച എച്ച്.ഡി. കോശിയ കമ്മിറ്റിയാണ് എസ്.എം.എസ് സംവിധാനം കൊണ്ടു വരുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
ഇന്ത്യയില്‍ നിന്നു മരുന്നു കയറ്റി അയയ്ക്കുന്ന എല്ലാ കമ്പനികള്‍ക്കും ഒക്ടോബര്‍ ഒന്നു മുതല്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കിയതും ഇതിന്റെ ഭാഗമായാണ്. 2009ല്‍ മലേറിയക്കെതിരേയുള്ള 'ഇന്ത്യന്‍ നിര്‍മിത മരുന്ന്' നൈജീരിയയില്‍ നിന്ന് പിടിച്ചതോടെയാണ് തട്ടിപ്പ് ലോകം മുഴുവന്‍ അറിഞ്ഞത്. വാസ്തവത്തില്‍ മേഡ് ഇന്‍ ഇന്ത്യ എഴുത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൈനയില്‍ നിന്നാണ് മരുന്ന് നൈജീരിയയിലെത്തിയത്. ഇത്തരത്തില്‍ മരുന്ന് കയറ്റിയയച്ച ആറു പേര്‍ക്കും ചൈന മരണശിക്ഷ തന്നെ നല്‍കി.












Click it and Unblock the Notifications