കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്: ആദ്യ വിമാനം സെപ്തംബര്‍ 29ന്

  • By Nisha Bose
Google Oneindia Malayalam News

Hajj
കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്തംബര്‍ 29ന് കരിപ്പൂര്‍ വിമാനത്താളത്തില്‍ നിന്ന് പുറപ്പെടും. സൗദി എയര്‍ലൈന്‍സ് ഒരുക്കുന്ന ഈ വിമാനം തീര്‍ഥാടകരെ മദീന വഴി ജിദ്ദയിലെത്തിയ്ക്കും.

കേരളത്തില്‍ നിന്ന് ഇത്തവണ ഏഴായിരത്തിലധികം തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുക. കേരളത്തിന് പുറമേ പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക.

ഹജ്ജ് കര്‍മ്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള പഠന ക്ലാസ് സെപ്തംബര്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള ഹജ്ജ് ഹൗസില്‍ വച്ചു നടക്കും. മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

English summary
The first Indian Hajj flight of this year will fly from the Karippur International Airport in Malappuram on September 29. The Saudi Airlines flights will take pilgrims to Jeddah via Madeena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X