കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷന്‍; വിദ്യാര്‍ഥിനിക്ക് ജാമ്യമില്ല

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: യുവാവിനെ വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന് അക്രമിയ്ക്കാന്‍ അവസരമൊരുക്കിയെന്ന കേസി്# കോളേജ് വിദ്യാര്‍ഥിനിയായ റാന്നി സ്വദേശിനി മിത്ര സൂസന്‍ എബ്രഹാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

റാന്നി സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഹര്‍ജിക്കാരി, ലിജു എന്ന യുവാവിനെ വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദ്ദനത്തിന് വഴിയൊരുക്കിയെന്നാണ് കേസ്.

അറസ്റ്റ് ചെയ്താല്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുമെന്ന് പേടിയുണ്ടെന്നും പിതാവിന് അസുഖമാണെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദമാണ് കോടതി തള്ളിയത്.

യുവതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ജാമ്യാപേക്ഷ നിരസിച്ചത്. ഹര്‍ജിക്കാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്നും കോടതി വിലയിരുത്തി. പരിക്കേറ്റ ലിജു ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയടക്കം മൂന്ന് പേരെ കോളെജില്‍ നിന്നും പുറത്താക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X