ബര്‍ലിന്‍ 10ലക്ഷം നഷ്ടപരിഹാരം തരണം: പി ജയരാജന്

അപകീര്‍ത്തിയ്ക്ക് പരിഹാരമായി പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ബര്‍ലിനെ സന്ദര്‍ശിച്ചതോടുകൂടിയാണ് സിപിഎമ്മില്‍ പുതിയ വിവാദം തുടങ്ങിയത്.
പാര്‍ട്ടി വിലക്ക് ലംഘിച്ചായിരുന്നു വിഎസിന്റെ സന്ദര്‍ശനം. ഒട്ടുമിക്ക നേതാക്കളും ഇക്കാര്യത്തില്‍ വിഎസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മിനെ ആക്രമിച്ചുകൊണ്ട് ബര്‍ലിനും പരസ്യപ്രസ്താവനകള്‍ നടത്തി.
കൃഷ്ണപിള്ള ദിനത്തില്‍ ബര്‍ലിന്റെ നാട്ടില്‍ സിപിഎം സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പി ജയരാജന്‍ ബര്‍ലിനെതിരെ ആഞ്ഞടിച്ചിരുന്നു. ബര്‍ലിന്‍ കമ്യൂണിസ്റ്റുകാരനല്ലെന്നും കോണ്‍ഗ്രസിന്റെ ചെരുപ്പുനക്കിയാണെന്നുമായിരുന്നു ജയരാജന്റെ ആരോപണം.
ഇതിന് പിന്നാലെ ജയരാജന് വീടുവയ്ക്കാന്‍ ധനസഹായം നല്‍കിയെന്ന വെളിപ്പെടുത്തലുമായി ബര്‍ലിന്‍ രംഗത്തെത്തി. വീടുവെയ്ക്കാന്‍ 20000 രൂപ നല്‍കിയെന്നും വീട്ടിലേയ്ക്ക് 4 ഫാന്‍ നല്‍കിയെന്നുമായിരുന്നു ബര്‍ലിന്റെ അവകാശവാദം. ഇതിന് പിന്നാലെയാണ് ബര്‍ലിനെതിരെ നിയമനടപടി സ്വീകിരിക്കാന്‍ ജയരാജന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications