കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് റവിദ്യാര്‍ഥി റണ്‍വേയില്‍ ഓടിക്കയറിയത് വിമാനത്താവളത്തില്‍ ആശങ്ക പരത്തി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി കിരണാണ് റണ്‍വേയില്‍ ഓടിക്കയറിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍.
വിമാനം കാണാനായി ടിക്കറ്റെടുത്തു ഗാലറിയില്‍ കയറിയ കിരണ്‍ അപ്രതീക്ഷിതമായി റണ്‍വേയില്‍ ഓടിക്കയറുകയായിരുന്നു.
കുട്ടിയെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വിമാനം കണ്ടതിന്റെ ആവേശത്തിലാണു താന്‍ റണ്‍വേയില്‍ ഓടിക്കയറിയെന്നാണ് കിരണിന്റെ വിശദീകരണം.