Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി നിലവറയില്‍ എന്താണെന്ന് പറയാം: മജിഷ്യന്‍സാമ്രാജ്

Magician Samraj
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറയ്ക്കുള്ളിലെ രഹസ്യങ്ങള്‍ നിലവറ തുറക്കാതെ തന്നെ പറയാന്‍ കഴിയുമെന്ന് പ്രശസ്ത മാന്ത്രികന്‍ സാമ്രാജ്. സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ തുറക്കാത്ത 'ബി' നിലവറയില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും സാമ്രാജ് പറഞ്ഞു.

അനുവാദം ലഭിച്ചാല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെയും മറ്റ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ 'ബി' നിലവറയ്ക്കുള്ളിലെ രഹസ്യങ്ങള്‍ രേഖപ്പെടുത്തി അത് സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിയുടെ വിദഗ്ധ സമിതി തലവന്‍ സി.വി. ആനന്ദ് ബോസ് മുമ്പാകെ സമര്‍പ്പിക്കാമെന്നാണ് മാന്ത്രികന്‍ പറയുന്നത്.

തനിക്ക് അമാനുഷിക ശക്തിയോ ത്രികാല ജ്ഞാനമോ ഇല്ലെന്നും മറിച്ച് 'ട്രാന്‍സ് പൊസിഷന്‍' വിദ്യയിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നതെന്നും സാമ്രാജ് പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ രാജകുടുംബാംഗങ്ങള്‍ ബി നിലവറയുള്‍പ്പെടെയുള്ള നിലവറകള്‍ നാലുവര്‍ഷം മുമ്പ് തുറക്കുകയും നിധിയുടെ കണക്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ജനശ്രദ്ധ തിരിച്ചുവിടാനും ബാക്കി നിലവറകള്‍ തുറക്കാതിരിക്കാനുമായി ജനങ്ങളുടെ വിശ്വാസത്തെ ഉപയോഗിക്കാനായി രാജകുടുംബം നടത്തിയ നീക്കമാണ് ദേവപ്രശ്‌നമെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+