കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സ്‌ഫോടനം; 11 പേര്‍ മരിച്ചു

  • By Nisha Bose
Google Oneindia Malayalam News

Blast
പെഷവാര്‍: സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി പതിനൊന്നു പേര്‍ മരിച്ചു. തിരക്കേറിയ ഹോട്ടലിന് സമീപത്താണ് ബോംബ് സ്ഥാപിച്ച സൈക്കിള്‍ വച്ചിരുന്നത്. നോമ്പു തുറക്കാനായി ആളുകള്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ പതിനാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഖൈബര്‍ ജില്ലയിലെ തിരക്കേറിയ പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദുഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് സര്‍ദാരി അറിയിച്ചു.

English summary
A powerful remote-controlled bicycle bomb exploded near a busy hotel in Nowshera on Thursday, killing 11 people, wounding 14 and destroying the building. The device went off in the evening as dozens of people were gathered after breaking the day’s fast. Like the rest of the Muslim world, Pakistan is observing Ramazan, when the faithful fast from dawn to dusk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X