41 കൊല്ലം പെണ്‍മക്കളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

പീഡിപ്പിയ്ക്കാനൊരുങ്ങിയ പിതാവിനെ മൂത്തമകള്‍ തള്ളിയിട്ട ശേഷം വീട്ടില്‍നിന്നും രക്ഷപ്പെട്ട് പുറത്തു വന്നതോടെയാണ് സംഭവത്തെ ലോകമറിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവര്‍ വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ തക്കത്തിലാണ് പെണ്‍മക്കള്‍ രക്ഷപ്പെട്ടത്. പരിക്കേറ്റതിനെ നഴ്‌സിങ് ഹോമിലേക്ക് മാറ്റിയ അയാളെ അവിടുന്നാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലിലേക്ക് മാറ്റി.
പന്ത്രണ്ടും നാലും വയസ്സുള്ളപ്പോള്‍ മുതല്‍ അവര്‍ പിതാവിന്റെ തടവിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇരുവര്‍ക്കിപ്പോള്‍ യഥാക്രമം 53 ഉം 45 ഉം വയസുണ്ട്. 1970 മുതല്‍ ഇവര്‍ പിതാവിന്റെ പീഡനത്തിനിരയായെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരുരുടെയും മാനസികനിലക്ക് തകറിലാണെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മക്കളെ തടങ്കലില്‍വച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുക്കളയില്‍ പൂട്ടിയിട്ട ഇവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരുവിധത്തിലും സമ്മതിച്ചിരുന്നില്ല. അവരുടെ മാതാവ് മൂന്നുവര്‍ഷം മുമ്പാണ് മരിച്ചത്. അവരും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി കരുതുന്നു.
സ്വന്തം മകളെ തടവിലാക്കി ലൈംഗീക പീഡനത്തിനിരയാക്കുകയും അതുവഴി ഏഴ് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത ജോസെഫ് ഫ്രിറ്റ്‌സല്‍ എന്ന ആസ്‌ത്രേലിയക്കാരന്‍ ഇപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ആ കേസുമായി സാമ്യമുള്ളതാണ് പുതിയ സംഭവം.












Click it and Unblock the Notifications