കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയ: പ്രശ്‌ന പരിഹാരത്തിന് ലോകസമ്മേളനം

  • By Nisha Bose
Google Oneindia Malayalam News

Gaddafi
ട്രിപ്പോളി: വിമതമുന്നേറ്റം തുടരുകയും ഭരണത്തലവന്‍ മുഅമര്‍ ഗദ്ദാഫി ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ലിബിയയുടെ ഭാവി തീരുമാനിയ്ക്കാന്‍ സുഹൃദ് രാജ്യങ്ങള്‍ സെപ്തംബര്‍ ഒന്നിന് യോഗം ചേരും.

ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമാണ് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുന്നത്. ലിബിയയിലെ പ്രക്ഷോഭകാരികളുടെ നേതാവായ മഹമ്മൂദ് ജിബ്രീലുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സര്‍ക്കോസിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നാറ്റോ രാജ്യങ്ങള്‍ക്ക് പുറമേ ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളേയും യോഗത്തിലേയ്ക്ക് ക്ഷണിയ്ക്കുമെന്ന് സര്‍ക്കോസി അറിയിച്ചു.

അതേസമയം ഒളിവില്‍ പോയ ഗദ്ദാഫിയ്ക്കായി വിമതസൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഭരണസിരാകേന്ദ്രമായ ബാബ് അല്‍ അസീസിയുടെ കിഴക്കേ ഗേറ്റിലുള്ള കെട്ടിടത്തില്‍ ഗദ്ദാഫി ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ വിമതര്‍ ഈ കെട്ടിടം വളഞ്ഞു.

തലസ്ഥാന നഗരിയായ ട്രിപ്പോളിയും ഭരണസിരാകേന്ദ്രമായ ബാബ് അല്‍ അസീസിയും പിടിച്ചെടുത്ത വിമതരുടെ അടുത്ത ഉന്നം ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത് ആണ്. വിമതര്‍ സിര്‍തിലേയ്ക്ക് നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം കിഴക്കമേഖലയിലുള്ള നഗരങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

English summary

 French President Nicolas Sarkozy announced here Wednesday that a major international conference will be held in the French capital on September 1 to evaluate the situation and plan the political transition and reconstruction in Libya.Speaking at a press conference, Sarkozy said that members of the Contact Group on Libya were being invited to attend, but that countries outside of that group would also be welcome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X