Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ യുവതി തുണിയഴിച്ച് പ്രതിഷേധിച്ചു

ലണ്ടന്‍: വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്ത്രീ നഗ്നതാപ്രദര്‍ശനം നടത്തി. ബര്‍മുഡയിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

ലണ്ടനില്‍ നിന്നും ബെര്‍മുഡ ഐലന്റില്‍ എത്തിയ മുപ്പത്തിയാറുകാരിയായ ലോകായ് ഫിലിപ്‌സ് ആണ് തുണിയഴിച്ച് അധികൃതരെ അമ്പരപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കുപിതയായ ലോകായ് നിങ്ങള്‍ക്ക് എന്നെ നഗ്നയായി കാണണമെങ്കില്‍ ഇപ്പോള്‍ത്തന്നെ കാണാമെന്ന് പറഞ്ഞുകൊണ്ടാണത്രേ തുണിയഴിച്ചുകാണിച്ചത്.

വിമാനത്താവളത്തില്‍ കുട്ടികളുള്‍പ്പെടെയുള്ള ജനക്കൂട്ടം നിറഞ്ഞ ഭാഗത്തുവച്ചായിരുന്നു യുവതിയുടെ കടന്നകൈ പ്രയോഗം. ലണ്ടനില്‍ ജീവിക്കുന്ന ലോകായ് ബര്‍മുഡക്കാരിയാണ്. ചില സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടിയാണത്രേ ഇവര്‍ ബര്‍മുഡയില്‍ തിരിച്ചെത്തിയത്.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. വിമാനത്താവളത്തില്‍ അടിയ്ക്കടി നടക്കുന്ന പരിശോധനയില്‍ തനിയ്ക്കുള്ള രോഷം ഇവര്‍ കോടതിയിലും പ്രകടിപ്പിച്ചു.

പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയ ഇവര്‍ തെറ്റുകാരിയാണെന്ന് കോടതി വിധിച്ചു. എന്നാല്‍ താനിനി ഇതാവര്‍ത്തിക്കില്ലെന്നും വിമാനത്താവളത്തിലെ തുടര്‍ച്ചയായ പരിശോധനയില്‍ മനംമടുത്താണ് ഇത് ചെയ്തതെന്നും പറഞ്ഞ് ലോകായ് കോടതിയില്‍ മാപ്പഭ്യര്‍ഥിച്ചു. ചില വ്യവസ്ഥകള്‍ വച്ചുകൊണ്ട് കോടതി പിന്നീട് ഇവരെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+