ഹസാരെയെ കാണാന്‍ അമീര്‍ രാംലീലയില്‍

അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അമീര്‍ സമരമുറകള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതിനെ കുറിച്ച് അണ്ണായുടെ ടീമിന് ഫോണ്‍ വഴി നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ അമീര്‍ രാംലീലയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
മറ്റു ബോളിവുഡ് സെലബ്രിറ്റികളെല്ലാം തങ്ങളുടെ പിന്തുണ ഒരു ട്വീറ്റിലൊതുക്കിയപ്പോള്‍ അമീര്‍ നിരന്തരം അണ്ണാ ഹസാരെയുടെ സംഘവുമായി ബന്ധപ്പെട്ട് സമരത്തിന്റെ ഗതിവിഗതികള്‍ അന്വേഷിച്ചിരുന്നു. എംപിമാരുടെ വീടിനു മുന്നില്‍ സമരം നടത്തുകയെന്ന ആശയം ഹസാരെ ടീമിന് പകര്‍ന്ന് നല്‍കിയത് അമീര്‍ ആയിരുന്നു.












Click it and Unblock the Notifications