ട്രെയിനില്‍ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം

സംഭവവുമായി ബന്ധപ്പെട്ട് നിഷികാന്ത മഹാന്തോ എന്നയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ഗൗര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. യുവതിയും ഡോക്ടറായ ഭര്‍ത്താവും ഉറങ്ങുകയായിരുന്നു. മുകളിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന യുവതിയ്ക്ക് തന്റെ കാലില്‍ ആരോ സ്പര്‍ശിയ്ക്കുന്നതു പോലെ തോന്നിയതിനാല്‍ ഞെട്ടിയുണര്‍ന്നു.
തീവണ്ടിയില്‍ നടക്കുന്ന പീഡനകഥകള്‍ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നതിനാല്‍ യുവതി കരുതിയിരുന്നു. എന്നാല്‍ കുറച്ചു സമയത്തിന് ശേഷവും ഒന്നും സംഭവിയ്ക്കാത്തതിനാല്‍ യുവതി വീണ്ടും ഉറങ്ങി. എന്നാല്‍ വീണ്ടും ആരോ കഴുത്തില്‍ സ്പര്‍ശിച്ചു. ഉടന്‍ തന്നെ യുവതി ലൈറ്റിടുകയും അപകട മണി മുഴക്കുകയും ചെയ്തു.
പത്തൊന്‍പതാം നമ്പര്‍ ബര്‍ത്തില്‍ കിടന്നിരുന്ന നിഷികാന്തയാണ് കുറ്റവാളിയെന്ന് തിരിച്ചറിയുകയായിരുന്നു. താന്‍ അറിയാതെ സ്പര്‍ശിച്ചതാണെന്ന് ഇയാള്‍ വാദിച്ചെങ്കിലും യാത്രക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ റെയില്‍വേ പോലീസിന് കൈമാറി.












Click it and Unblock the Notifications