ഭീമന്‍ ഗ്രീന്‍ അനാക്കോണ്ടകള്‍ മൈസൂരിലേക്ക്

16 അടിയാണ് പച്ചനിറമുള്ള അനാക്കോണ്ടയുടെ ശരാശരി നീളം. പെണ്‍ അനാക്കോണ്ടകള്‍ക്കാണു നീളം കൂടുതല്‍. സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്ന മുറയ്ക്ക് ലങ്കയില്‍ നിന്ന് അനാക്കോണ്ടകളെ കൊണ്ടുവരുമെന്ന് മൈസൂര്‍ കാഴ്ചബംഗ്ലാവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിപി രവി പറഞ്ഞു.
നൂറ് വര്‍ഷം പഴക്കമുള്ള മൈസൂര്‍ മൃഗശാല പുതിയ അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. നാഗലോകത്തെ ഭീമന്‍മാര്‍ക്ക് അതിവിശാലമായ കൂടാണ് ഇവിടെ ഒരുക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് കൊളംബോ മൃഗശാല അനാക്കോണ്ടകളെ നല്‍കുന്നത്. കൊളംബോയ്ക്ക് തിരിച്ച് എന്തെങ്കിലും നല്‍കണമോയെന്ന കാര്യം മൈസൂര്‍ സൂ അധികൃതര്‍ ആലോചിയ്ക്കുന്നുണ്ട്.
ആമസോണ്‍ നദീതടത്തിലെ ഭീമന്‍ പാമ്പുകളെ കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹോളിവുഡ് ചിത്രമായ അനാക്കോണ്ടയിലൂടെയാണ് ഇന്ത്യക്കാര്‍ക്ക് ഈ പാമ്പിനെ അടുത്തുപരിചയം. പുതിയ വിരുന്നുകാര്‍ മൈസൂര്‍ സൂവിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിയ്്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.












Click it and Unblock the Notifications