പെണ്‍കുട്ടി ട്രാക്കില്‍ വീണ സംഭവം; ബന്ധു പിടിയില്‍
തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ നിന്നു വീണു യുവതിയെ അബോധാവസ്ഥയില്‍ റെയില്‍വെ ട്രാക്കില്‍ കണ്‌ടെത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. ഒറീസ സ്വദേശിനിയായ നന്ദിനിയുടെ ബന്ധു ജിത്തു ആണ് പിടിയിലായത്.
പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണതെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന് കണ്‌ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications